ഗവർണറെ തടയാൻ ശ്രമം; എഐവൈഎഫ് പ്രവർത്തകർ അറസ്റ്റില്‍ - AIYF activists were beaten when they tried to block the governor
🎬 Watch Now: Feature Video

മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ തടയാൻ ശ്രമിച്ച എ.ഐ.വൈ.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.കെ.കെ സമദ്, സഫീർ കിഴിശ്ശേരി, അഡ്വ.കെ.പി ബിനൂപ്, നിസാർ കൊണ്ടോട്ടി, സുരേഷ് ചേലേമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ തടയാൻ ശ്രമിച്ചത്. വാഹനം തടയാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. സംഭവത്തില്‍ 15 പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ബസിൽ വെച്ച് പൊലീസ് മർദ്ദിച്ചതായി പ്രവർത്തകർ ആരോപിച്ചു.
Last Updated : Dec 20, 2019, 9:12 AM IST