ചാത്തന്നൂരിൽ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു - accident
🎬 Watch Now: Feature Video
കൊല്ലം: ചാത്തന്നൂരിൽ മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഡ്രൈവര്‍ കടവൂർ സ്വദേശി ബിജു, കുരീപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി തങ്കമ്മ എന്നിവരാണ് മരിച്ചത്. തങ്കമ്മയുടെ ബന്ധു വിമലക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം. പി.വി.സി പൈപ്പ് കയറ്റി വന്ന മിനിലോറിയുമായാണ് ഓട്ടോ റിക്ഷ കൂട്ടി ഇടിച്ചത്. ഇടിയിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. എന്നാൽ തങ്കമണിയുടെയും ബിജുവിനെയും രക്ഷിക്കാനായില്ല. ചാത്തന്നൂർ പോലീസ് കേസെടുത്തു.