വിവിധ ഭാവങ്ങളാല്‍ നിറഞ്ഞ് ഓട്ടന്‍തുള്ളല്‍ വേദി - state school kalolsavam news
🎬 Watch Now: Feature Video
കാസർകോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഓട്ടൻതുള്ളൽ വേദി കുട്ടിവേഷക്കാരാല്‍ സമ്പന്നമായി. ഒരോ മത്സരാർഥികളും പദാവർത്തനമില്ലാതെ വ്യത്യസ്തത പുലർത്തി. പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിലെ പതിനഞ്ചാം വേദിയാണ് ഓട്ടന്‍തുള്ളലിന് അരങ്ങായത്. ഗണേശ വന്ദനം നടത്തിയശേഷം വേദിയെ ചടുലമാക്കിയായിരുന്നു ഓരോ മത്സരാർഥിയും മംഗളം പാടിയിറങ്ങിയത്. ഗരുഢഗർവഭംഗം കിരാതം ഉത്തരാസ്വയംവരം എന്നിങ്ങനെ വിവിധ പദങ്ങളാൽ കുട്ടികൾ വേദിയെ വിരസമാക്കാതെ നിർത്തി.
Last Updated : Nov 30, 2019, 7:01 PM IST