തളിപ്പറമ്പില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക് - kasargode accident
🎬 Watch Now: Feature Video
കണ്ണൂർ: തളിപ്പറമ്പ് ചുടലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ മുള്ളൂല്‍ സ്വദേശിയായ സുധാകരനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരില്‍ നിന്നും തള്ളിപ്പറമ്പിലേക്ക് പോയ സോണിക് ബസും ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.