സിനിമയിൽ നിന്ന് പുറത്താക്കാനുള്ള ശിപാർശക്ക് വിപരീതമായിരുന്നു തലൈവിയെന്ന് കങ്കണ - thalaivi trailer launch latest news'
🎬 Watch Now: Feature Video
ചൈന്നൈ: "പൊതുവെ എന്നെ സിനിമകളിൽ നിന്ന് പുറത്താക്കാനുള്ള ശിപാര്‍ശയാണ് ഉള്ളത്." എന്നാൽ അതിൽ നിന്നും വിപരീതമായി ആദ്യമായി ഒരു ചിത്രത്തിലുൾപ്പെടുത്താൻ ശിപാര്‍ശ ലഭിക്കുന്നത് തലൈവിയിലാണെന്ന് നടി കങ്കണ റണൗട്ട്. ഇന്ന് തന്‍റെ പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു കങ്കണ. ഒപ്പം, തലൈവി സിനിമക്കായി സംവിധായകൻ എ.എൽ വിജയ്, നടൻ അരവിന്ദ് സ്വാമി എന്നിവർ നൽകിയ പിന്തുണയെക്കുറിച്ചും ബോളിവുഡ് നടി വികാരാധീതയായി സംസാരിച്ചു.