പാരസൈറ്റിന് സീറ്റ് ലഭിച്ചില്ല; മേളയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം - ഐഎഫ്എഫ്കെ
🎬 Watch Now: Feature Video
തിരുവനന്തപുരം: കൊറിയൻ ചിത്രം പാരസൈറ്റിന് സീറ്റ് കിട്ടാത്തതിനെ തുടർന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. റിസർവ് ചെയ്തവർക്കായി സീറ്റ് ഒഴിച്ചിട്ടതിനു പിന്നാലെ അനധികൃതമായി ചിലരെ സംഘാടകർ തിയേറ്ററിൽ കയറ്റിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്‍റെ നേതൃത്വത്തിൽ സംഘാടകരെത്തി തര്‍ക്കം ഒത്തുതീർപ്പാക്കി. ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം നാളെ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കമൽ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി. സംഘർഷത്തിൽ വളന്‍റിയർമാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റു.