കൊവിഡ് 19; കേരളത്തിന് സഹായവുമായി അല്ലു അർജുൻ - SitaraGhattamaneni
🎬 Watch Now: Feature Video
കൊവിഡ് 19 ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാകുമ്പോഴും ലോക് ഡൗൺ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിനിമാതാരങ്ങളടക്കം നിരവധിപേരാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് ധനസഹായവുമായി എത്തുന്നത്. ഇപ്പോള്‍ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനും ധനസഹായവുമായി എത്തിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കുമായി ഒരു കോടി 25 ലക്ഷം രൂപയാണ് താരം ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് കേരളം പ്രളയത്തെ നേരിടുന്ന സാഹചര്യത്തിലും അല്ലു അര്‍ജുന്‍ കേരളത്തിന് കൈത്താങ്ങുമായി എത്തിയിരുന്നു. കൂടാതെ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ മകള്‍ സിതാര കൈകള്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയും ഹോം ക്വാറന്‍റൈനെ കുറിച്ചും ബോധവത്കരിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സിതാര തന്നെയാണ് കൈകഴുകല്‍ രീതിയെ കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നത്.