'ജീവനക്കാര്‍ ഗൗനിച്ചില്ല, വീല്‍ ചെയര്‍ ലഭിച്ചില്ല'; രോഗിയായ മകനെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് മാതാപിതാക്കള്‍ - രോഗിയെ നിലത്ത് വലിച്ചിഴച്ചു
🎬 Watch Now: Feature Video
ഹൈദരാബാദ്: നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയായ മകനെ കാലില്‍ പിടിച്ച് നിലത്ത് വലിച്ചിഴക്കുന്ന മാതാപിതാക്കളുടെ ദൃശ്യം വൈറലാകുന്നു. മാര്‍ച്ച് 31 ന് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തി പരിശോധന നടത്തിയ രോഗിയായ യുവാവിനോട് ഡോക്‌ടര്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഡോക്‌ടറുടെ മുറിയ്‌ക്ക് സമീപമുള്ള വെയ്‌റ്റിങ് ഹാളിലെ ബെഞ്ചില്‍ വീല്‍ ചെയറിനായി കാത്തിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ നിലത്ത് കിടത്തി വീല്‍ ചെയര്‍ ലഭിച്ചില്ല കാലില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു.
ജീവനക്കാര്‍ പരിഗണിച്ചില്ലെന്ന് മാതാപിതാക്കള്‍: മകനെ കൊണ്ടുപോകുന്ന കാര്യത്തില്‍ ജീവനക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും അതേ തുടര്‍ന്നാണ് നിലത്ത് കൂടി വലിച്ചിഴച്ച് കൊണ്ടു പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരണവുമായി ആശുപത്രി അധികൃതര്‍: സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. പരിശോധനയ്‌ക്ക് ശേഷം വെയ്‌റ്റിങ് ഹാളിലെ ബെഞ്ചിലിരുത്തിയ രോഗിയെ കൊണ്ടു പോകുന്നതിന് വീല്‍ ചെയര്‍ കൊണ്ടുവരാന്‍ ജീവനക്കാരന്‍ പോയതോടെ യുവാവിനെ മാതാപിതാക്കള്‍ നിലത്ത് കിടത്തി വലിച്ച് കൊണ്ടു പോകുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചതോടെ രോഗിയെ വീല്‍ ചെയറില്‍ ഇരുത്തി കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളുടെ വിശ്വാസ്യത നഷ്‌ടപ്പെടുത്താൻ ദുഷ്പ്രചാരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.