നാടൊരുമിച്ചു; ശസ്‌ത്രക്രിയ കാത്ത് നില്‍ക്കാതെ അഖില്‍ രാജ് യാത്രയായി - AKhil Raj Death In KSRTC

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 21, 2023, 4:17 PM IST

വയനാട്:  രക്ത ധമനിയില്‍ വീക്കം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ (Kozhikode Medical College) ചികിത്സ കഴിഞ്ഞ് കെഎസ്‌ആര്‍ടിസി  ബസില്‍ വയനാട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ് മരിച്ചു. ആനപ്പാറ സ്വദേശി അഖില്‍ രാജാണ് (28) മരിച്ചത്. ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസില്‍ വച്ച് യുവാവിന്‍റെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ബസ് മാനന്തവാടി ടൗണിലെത്തിയപ്പോഴാണ് സംഭവം. രക്തം ഛര്‍ദ്ദിച്ച യുവാവ് അവശനിലയിലായതോടെ ഡ്രൈവര്‍ ഇ പ്രശാന്ത് കുമാറും കണ്ടക്‌ടര്‍ വി.ടി ദീപുവും യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അതേ ബസില്‍ യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു (Akhil Raj Death In KSRTC). അസുഖ ബാധിതനായ അഖില്‍ രാജിന്‍റെ ശസ്‌ത്രക്രിയയ്‌ക്കായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സ ധനസഹായ കമ്മിറ്റി രൂപീകരിച്ച് സഹായങ്ങള്‍ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച അഖില്‍ മരിച്ചത്.  രാജന്‍-സുശീല ദമ്പതികളുടെ മകനാണ് അഖില്‍ രാജ്. അജു രാജാണ് ഏക സഹോദരന്‍ (KSRTC).

also read: മഞ്ഞപ്പിത്തം ബാധിച്ച്‌ ആദിവാസി യുവാവ് മരിച്ചു; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.