യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗം; 'പിണറായിയെ താങ്ങുന്ന മന്ത്രിമാര്‍ക്ക് നാണമില്ലേ'യെന്ന് കെ സുധാകരന്‍ - K Sudhakaran
🎬 Watch Now: Feature Video
Published : Nov 21, 2023, 5:11 PM IST
|Updated : Nov 21, 2023, 10:10 PM IST
കണ്ണൂര്‍: മുഖ്യമന്ത്രിക്കും നവകേരള സദസിനെതിരെയും അതിരൂക്ഷ വിമർശനവും ആയി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) രംഗത്തെത്തി. നവകേരള സദസ് ഗുണ്ടാ സദസ് എന്ന് സുധാകരൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ജനങ്ങളെയും മുഖ്യമന്ത്രി സംരക്ഷിക്കേണ്ട. തറ ഗുണ്ടകളാണ് രണ്ട് ദിവസമായി അഴിഞ്ഞാടുന്നത്. രാവിലെ മുതൽ ഗുണ്ടകളെ വാഹനത്തിൽ കൊണ്ടുവന്നിറക്കുകയാണ്. ഗുണ്ടകളെ കൊണ്ട് നടക്കുന്ന ഈയാത്ര അപമാനകരമാണ് എന്നും നാണവും മാനവും ഇല്ലാത്ത ഉളുപ്പില്ലാത്ത വിശദീകരണമാണ് മുഖ്യമന്ത്രിയുടേതെന്നും സുധാകരൻ കുറ്റപ്പെടുത്തി. നവകേരള സദസിനെതിരെ കോൺഗ്രസിന് ഒരു പ്രതിഷേധവും ഇല്ല. മുഖ്യമന്ത്രിയെ താങ്ങി നടക്കാൻ മന്ത്രിമാർക്ക് നാണമില്ലേ എന്നും മന്ത്രിമാർക്ക് വ്യക്തിത്വം ഇല്ല എന്നും ആടിന്‍റെ പുറകെ പട്ടി നടക്കുന്നതു പോലെയാണ് ലീഗിന്‍റെ പുറകെ സിപിഎം നടക്കുന്നത് എന്നും സുധാകരൻ പറഞ്ഞു.അതേസമയം നവകേരള സദസ് നടക്കുന്ന കണ്ണൂരിലെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് (Youth Congress March in Kannur). മാര്‍ച്ച് ഡിസിസി ഓഫീസിന് സമീപത്ത് വച്ച് തന്നെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് 5 തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത് മണിക്കൂറുകളോളം സംഘർഷാന്തരീക്ഷം സൃഷ്‌ടിച്ചു. മാർച്ച് കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ ആണ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ നിയോഗിച്ചിരുന്നത്. പ്രതിഷേധക്കാർ പിരിഞ്ഞു പോവാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. പിന്നാലെ