ഡിവൈഎഫ്ഐയുടെ തല്ലിന് പൊലീസ് പിന്തുണ; ഡിജിപി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
🎬 Watch Now: Feature Video
Published : Dec 12, 2023, 11:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള യാത്ര ശവ ഘോഷയാത്രയായി മാറിയെന്ന് യൂത്ത് കോൺഗ്രസ്. കേരള പൊലീസ് ഡിവൈഎഫ്ഐയുടെ മുന്നിൽ വെറും വാഴകളായി മാറിയെന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി (Youth Congress DGP Office March). മാനവീയം വീഥിക്ക് സമീപം മാർച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ പ്രതീകത്മകമായി വാഴകൾ ചുമന്നാണ് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനെ പ്രവർത്തകർ വാഴ കൊണ്ട് അടിച്ചു തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇനിയും ആക്രമണം നടത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന സാഹചര്യത്തിലും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലുമായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം.