തൃശൂരിലെ സ്വകാര്യ ഹോസ്റ്റലിൽ 24കാരി ജീവനൊടുക്കിയ നിലയില്‍ - യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
🎬 Watch Now: Feature Video
തൃശൂര്‍ : സ്വകാര്യ ഹോസ്റ്റലിൽ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനിയായ 24കാരി റിൻസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30നാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ കിഴക്കേക്കോട്ട ഉദയനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന 'നക്ഷത്ര' ലേഡീസ് ഹോസ്റ്റലിലെ ആറാം നമ്പര്‍ മുറിയിലാണ് സംഭവം. ഈ മുറിയില്‍ ഒരു വർഷമായി റിന്‍സി താമസിച്ചുവരികയാണ്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ തുണിക്കടയിൽ സെയില്‍സ് ഗേളായി ജോലി ചെയ്‌ത് വരികയായിരുന്നു യുവതി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ : ജൂണ്‍ എട്ടിന് തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്‌കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിൻ്റെ ഹാളിനകത്ത് സജീവനും, കിടപ്പുമുറിയിൽ ദിവ്യയും മരിച്ചുകിടക്കുന്നതായാണ് കണ്ടത്. സമീപത്ത് കയറും കണ്ടെത്തി. സജീവൻ മത്സ്യത്തൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056.