Delhi Rain | താജ്‌മഹലിന്‍റെ മതില്‍ തൊട്ട് വെള്ളക്കെട്ട്, മാറ്റമില്ലാതെ യമുനയിലെ ജലനിരപ്പ് - പ്രളയഭീതിയില്‍ ഡല്‍ഹി

🎬 Watch Now: Feature Video

thumbnail

By

Published : Jul 17, 2023, 12:59 PM IST

ആഗ്ര: ഡല്‍ഹിയെ വിട്ടൊഴിയാത്ത പേമാരിയില്‍, യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇതേ തുടര്‍ന്ന്, ആഗ്രയും പരിസര പ്രദേശങ്ങളും പ്രളയ ഭീഷണി നേരിടുന്നുണ്ട്. 45 വർഷത്തിന് ശേഷം ആദ്യമായി താജ്‌മഹലിന്‍റെ മതിലിന്‍റെ പകുതിയോളം ജലനിരപ്പ് ഉയര്‍ന്നു. 

ദസറ ഘട്ട് പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതോടൊപ്പം റാംബാഗ്, എത്മദുദ്ദൗള, ജോഹ്രി ബാഗ്, മെഹ്താബ് ബാഗ് എന്നിവ ഉൾപ്പെടെയുള്ള ചരിത്ര സ്‌മാരകങ്ങളടക്കം വെള്ളപ്പൊക്ക ഭീഷണിയിലാണ്. പൊയ്യഘട്ട് അദ്‌ൻ താജ്‌ഗഞ്ച് ശ്‌മശാനത്തിന് സമീപവും യമുന നദിയില്‍ നിന്നും വെള്ളം എത്തിയതിനെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ സംസ്‌കാര ചടങ്ങുകൾ നടത്താന്‍ വിശ്വാസികള്‍ ഏറെ പാടുപെടുകയാണ്. 

യമുനയിലെ ജലനിരപ്പ് 500 അടി വരെ ഉയരുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന്, പ്രദേശവാസികൾ  ആശങ്കയിലാണ്. ജലനിരപ്പ് ഇനിയും ഉയർന്നാല്‍ താജ്‌മഹലിന് മുന്നിലുള്ള കൈൽസാഘട്ടും മറ്റ് 27 പ്രദേശങ്ങളും വെള്ളത്തിനടിയിലാവാന്‍ സാധ്യതയുണ്ട്. അമർ വിഹാർ, ദയാൽബാഗ്, ബൽകേശ്വർ, ജസ്വന്ത് കി ഛത്രി, സരസ്വതി നഗർ, രാധാനഗർ, ജീവൻ മണ്ഡി, കൃഷ്‌ണ കോളനി, ബെലംഗഞ്ച്, സക്‌സേരിയ ഗലി, യമുന റോഡ്, വേദാന്ത മന്ദിർ തുടങ്ങിയ ഇടങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ പട്ടിക ജലസേചന വകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടു. 

ഫോർട്ട്, സ്ട്രെച്ചി ബ്രിഡ്‌ജ്, ചട്ട ബസാർ, ഗോകുൽപുര, കച്ച്പുര, നാഗ്ല ദേവ്ജിത്, മാർവാരി ബസ്‌തി, മോത്തി മഹൽ, യമുന പാലം കോളനി, കത്ര വസീർ ഖാൻ, രാംബാഗ് ബസ്‌തി, അപ്‌സര ടാക്കീസ്, ഭഗവതി ബാഗ്, രാധാവിഹാർ, കെകെ നഗർ എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.