Women Trapped In Flood Water: 'ഒഴുക്കിൽപ്പെട്ടു, മരക്കൊമ്പിൽ പിടിച്ചുകിടന്നത് 6 മണിക്കൂർ'; മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സ്‌ത്രീകളെ രക്ഷപ്പെടുത്തി - മലവെള്ളപ്പാച്ചിൽ
🎬 Watch Now: Feature Video
Published : Sep 12, 2023, 1:59 PM IST
മഹ്‌ബൂബ്‌നഗർ (തെലങ്കാന) : മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സ്‌ത്രീകളെ ആറ് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി (women trapped in flood water were rescued). മഹബൂബ്‌നഗർ ജില്ലയിലെ (Mahabubnagar District) ചിലിവേരു ഗ്രാമത്തിലെ താമസക്കാരായ നീലമ്മ (55), സുഗുണമ്മ (35) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ഗ്രാമത്തിലെ ഭൂന്ദുവി അരുവി മുറിച്ചുകടക്കുമ്പോൾ മലവെള്ളപ്പാച്ചിലുണ്ടാകുകയും ഇവർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുർണൂൽ ജില്ലയിലെ നഗറിലെ അവഞ്ച ഗ്രാമത്തിലേക്ക് പോകുന്ന വഴിമധ്യേയുള്ള ദുന്ദുഭി അരുവി (Dundubhi stream) കടന്നു. എന്നാൽ പെട്ടെന്ന് അരുവിയിലെ ജലനിരപ്പ് കൂടുകയും ഒഴുക്ക് വർധിക്കുകയുമായിരുന്നു. ഒഴുക്കിൽപ്പെട്ടതോടെ അരുവിയുടെ മധ്യത്തിലുള്ള മരക്കൊമ്പുകളിൽ പിടിച്ചുകിടന്ന് സ്‌ത്രീകൾ നിലവിളിച്ചു (women trapped in flood water). തുടർന്ന്, ശബ്‌ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. എംആർഒ രാജു നായിക്, എസ്ഐ ശിവ് നാഗേശ്വർ നായിഡു, പ്രാദേശിക ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലത്തെത്തി. എന്നാൽ, അരുവിയിലെ ഒഴുക്ക് ക്രമാതീതമായി വർധിച്ച നിലയിൽ അപകടസാധ്യത കൂടുതലായതിനാൽ ജില്ല അഡ്‌മിനിസ്‌ട്രേഷൻ ഓഫിസർക്ക് വിവരം നൽകി. തുടർന്ന് ഓഫിസറുടെ നിർദേശപ്രകാരം അഗ്നിശമനസേന സ്ഥലത്തെത്തി സ്ത്രീകളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ആറ് മണിക്കൂറുകളാണ് സ്‌ത്രീകൾ മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ച് അരുവിയിൽ കിടന്നത്. കരയ്‌ക്കെത്തിച്ച ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.