സൈബർ ആക്രമണത്തില്‍ യുവതിയുടെ ആത്മഹത്യ; പരാതി നൽകിയിട്ട് പൊലീസ് നടപടി വൈകിച്ചെന്ന് ആശിഷ് ദാസ് ഐഎഎസ്
🎬 Watch Now: Feature Video
കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നൽകിയിട്ട് പൊലീസ് നടപടി വൈകിച്ചെന്ന് ആതിരയുടെ സഹോദരി ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ്. പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്‌തിരുന്നുവെന്നും ആശിഷ് പറഞ്ഞു. അതിരയ്‌ക്ക് താന്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നെന്നും ആശിഷ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിലെ സബ് കലക്‌ടറാണ് ആശിഷ് ദാസ്. പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണിന്‍റെ ശല്യം തുടര്‍ന്നിരുന്നെന്ന് ആശിഷ് ദാസ് പറഞ്ഞു. ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരുന്നു. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെ മരണമെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.
also read: കോട്ടയത്ത് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ സുഹൃത്തിനെതിരെ കേസ്
കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര ആത്മഹത്യ ചെയ്‌തത്. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് അരുണിനെതിരെ ആതിര പൊലീസില്‍ പരാതി നല്‍കിയിരുന്നു. താനുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത് അരുണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.