വാഴാനിയില്‍ കാടിറങ്ങിയ കൊമ്പന്‍ വീട്ടുമുറ്റത്ത്; പടക്കം പൊട്ടിച്ച് തുരത്തിയതിന് പിന്നാലെ ആന ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ - വനം വകുപ്പ്

🎬 Watch Now: Feature Video

thumbnail

By

Published : May 29, 2023, 11:05 AM IST

തൃശൂര്‍: വാഴാനിയിൽ കാട്ടാന സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെത്തി. വാഴാനി സ്വദേശി ആനന്ദന്‍റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട് കയറ്റി. എന്നാല്‍ വനപാലകരെ ഞെട്ടിച്ച് താമസിയാതെ കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്‍റെ മുമ്പിൽ വീണ്ടുമെത്തി.

കൊമ്പനെ വീണ്ടും വനപാലകർ കാടുകയറ്റുകയായിരുന്നു. മച്ചാട് വനമേഖലയിലുള്ള കാട്ടാനകൾ വാഴാനിയിലും പരിസര പ്രദേശങ്ങളിലുമുള ജനവാസ മേഖലകളിലിറങ്ങി ഭീതി വിതക്കുന്നതും കൃഷി നാശം വരുത്തുന്നതും പതിവായിരിക്കുകയാണ്. അതേസമയം കുതിരാനിൽ നിന്ന് വാഴാനി വന്യജീവി സങ്കേതത്തിലേക്ക് ആനകളുടെ വരവ് തടയാൻ ഒരുക്കുന്ന സൗര തൂക്കുവേലി നിർമാണം വൈകുന്നതിൽ നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ്. ആനകളുടെ കണക്കെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ മച്ചാട് വനത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളുടെ കൃത്യമായ എണ്ണം വനം വകുപ്പ് പറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം തമിഴ്‌നാട്ടിലെത്തിയ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപം ആശങ്ക പരത്തുകയാണ്. ജനവാസമേഖലയില്‍ നിന്നും 200 മീറ്റര്‍ അകലലെയാണ് അരിക്കൊമ്പന്‍ വിഹരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്ന് മാറി മേഘമല ഭാഗത്തേക്ക് ഇന്നലെ രാത്രി അരിക്കൊമ്പന്‍ നിങ്ങിയിരുന്നു. കാര്യമായി ഭക്ഷണം ലഭിക്കാത്തതിനാല്‍ അരിക്കൊമ്പന്‍ ക്ഷീണിതനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്‍റെ നിരീക്ഷണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.