ജംഷഡ്‌പൂരിലെ ഗ്രാമത്തിൽ കാട്ടാന ഇറങ്ങി; പിന്നാലെ കൂടി ഗ്രാമവാസികൾ - കാട്ടാന ഇറങ്ങി
🎬 Watch Now: Feature Video

ജംഷഡ്‌പൂർ: ജംഷഡ്‌പൂരിലെ ചകുലിയ ഗ്രാമത്തിൽ കാട്ടാന ഇറങ്ങി. ചൊവ്വാഴ്‌ച രാവിലെയാണ് ഡാൽമ ആന സങ്കേതത്തിൽ നിന്നും ആന ഇറങ്ങിയത്. ആനയെ കണ്ട് ആദ്യം ഗ്രാമവാസികൾ പേടിച്ചെങ്കിലും വളരെ ശാന്തനാണെന്ന് കണ്ട് ഗ്രാമവാസികൾ ആനയ്‌ക്ക് പിന്നാലെ കൂടി. കാട്ടാനയെ ജനങ്ങൾ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഗ്രാമവാസികൾ അറിയിച്ചതിെന തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ ആനയെ കാട്ടിലേക്ക് തുരത്തി.
Last Updated : Feb 3, 2023, 8:30 PM IST