VIDEO | നടുറോഡില്‍ പുള്ളിപ്പുലിയുടെ ജഡം കടിച്ചുകീറി കാട്ടുപന്നികള്‍ - Wild boar tearing the carcass of a leopard
🎬 Watch Now: Feature Video
ചാമരാജ്‌നഗര്‍ (കര്‍ണാടക) : പുലിയുടെ ജഡം റോഡിലിട്ട് കടിച്ചുകീറുന്ന കാട്ടുപന്നികളുടെ ദൃശ്യങ്ങള്‍ പുറത്ത്. അജ്ഞാത വാഹനം ഇടിച്ചാണ് പുള്ളിപ്പുലി ചത്തത്. പഴനി - കൊടൈക്കനാൽ പാതയിലാണ് സംഭവം. വാഹനങ്ങള്‍ക്ക് മുന്നിലിട്ടാണ് കാട്ടുപന്നികള്‍ പുലിയുടെ മാംസം അകത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കൊല്ലേഗല-അസനൂരു റോഡിലാണ് സംഭവമെന്ന് കർണാടക വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും ടാഗ് ചെയ്‌ത് ഒരു മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്‌തിരുന്നു. വന്യജീവി പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST