Rahul Gandhi| പടക്കം പൊട്ടിച്ചും ലഡുവിതരണം ചെയ്‌തും പ്രവര്‍ത്തകര്‍; രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയില്‍ വയനാട്ടില്‍ ആഘോഷം - supreme court verdict favouring Rahul Gandhi
🎬 Watch Now: Feature Video
വയനാട്: മോദി അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിയിൽ വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്‌തും പ്രകടനം നടത്തിയും ആഘോഷ തിമിർപ്പിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. അഞ്ച് മാസമായി വയനാട്ടിലെ വോട്ടർമാരിലും യുഡിഎഫ് പ്രവർത്തകരിലുമുണ്ടായ നിരാശയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് വിട നൽകുന്നതാണ് കോടതി വിധി. കോടതി ഉത്തരവ് വന്നയുടൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡിസിസി ഓഫിസിലും രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലും നഗരത്തിലും ലഡു വിതരണം ചെയ്‌തു. സുപ്രീം കോടതിയുടെ സ്റ്റേ വാർത്ത പ്രചരിച്ചതോടെ യുഡിഎഫ് പ്രവർത്തകർ നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകുന്നേരത്തോടെ, പിണങ്ങോട് റോഡിൽ നിന്നും ആരംഭിച്ച പ്രകടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തുകയും അവിടെ നിന്നും പഴയ ബസ് സ്റ്റാൻഡിലെത്തി അവസാനിക്കുകയും ചെയ്‌തു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്, ഡിസിസി പ്രസിഡന്‍റ് എന്‍ടി അപ്പച്ചന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി ആലി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.