Victor George| ഓര്‍മയില്‍ വിക്‌ടർ ജോർജ്, ഓർമയ്ക്കായി 'വിക്‌ടേഴ്‌സ് വോള്‍'; കോട്ടയത്ത് അനുസ്‌മരണ സമ്മേളനം - കോട്ടയത്ത് അനുസ്‌മരണ സമ്മേളനം
🎬 Watch Now: Feature Video
കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ വിക്‌ടര്‍ ജോര്‍ജ് അനുസ്‌മരണ സമ്മേളനവും നടത്തി. വിക്‌ടര്‍ ജോര്‍ജിന്‍റെ ഓര്‍മയ്‌ക്കായി 'വിക്‌ടേഴ്‌സ് വോള്‍' എന്ന പേരില്‍ പ്രസ് ക്ലബ്ബില്‍ അദ്ദേഹത്തിന്‍റെ പത്ത് പ്രശസ്‌ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഗാലറി തുറന്നു. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗാലറിയുടെ അനാച്ഛാദനവും നിര്‍വഹിച്ചു.
ഒരു ഫോട്ടോഗ്രാഫര്‍ എങ്ങനെയായിരിക്കണമെന്നത് വിക്‌ടര്‍ ജോര്‍ജിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യ ജീവിതത്തിലെ അമൂല്യമായ ഓരോ സന്ദര്‍ഭങ്ങളും ഒപ്പിയെടുത്തിട്ടുള്ളതാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പ്രത്യേകത. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാമറയ്‌ക്ക് പകര്‍ത്താന്‍ കഴിയുമെന്ന് തെളിയിച്ച പ്രഗ്ത്ഭരായ ഫോട്ടോഗ്രാഫറാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം ദുഷ്‌കരം: സര്‍ക്കാറിന്‍റെ മാധ്യമ വിരുദ്ധ സമീപം ഇന്നെല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വതന്ത്ര പത്ര പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമാണെന്ന തരത്തില്‍ സര്‍ക്കാറിന്‍റെ മിഷണറി നീങ്ങുന്നുവെന്നത് ആപത്‌കരമായ ഒരു പ്രവണതയാണ്. ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകണം.
ഇന്ന് കേരളത്തിലും ഇന്ത്യയിലും അതുണ്ടാകുന്നില്ലെന്നതാണ് വാസ്‌തവം. അത്തരം സാഹചര്യം ആപത്‌കരമാണ്. അതുകൊണ്ട് അത്തരം സംവിധാനങ്ങള്‍ ഉണ്ടാകുന്നതിന് നമ്മള്‍ കൂട്ടായി പരിശ്രമിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിക്‌ടര്‍ ജോര്‍ജിന്‍റെ ഓര്‍മയ്‌ക്കായി 'വിക്‌ടേഴ്‌സ് വോള്‍': 2001 ജൂലൈ 9ന് ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ടാണ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായ വിക്‌ടര്‍ ജോര്‍ജ് ഓര്‍മയായത്. 22 വര്‍ഷത്തിനിപ്പുറവും അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ മങ്ങിയിട്ടില്ല. വിക്‌ടര്‍ ജോര്‍ജിന്‍റെ മകനും ഫോട്ടോ ഗ്രാഫറുമായി നീല്‍ വിക്‌ടറാണ് പ്രസ് ക്ലബ്ബിലെ ഗാലറിയിലേക്കുള്ള അദ്ദേഹത്തിന്‍റെ ഫോട്ടോകള്‍ തെരഞ്ഞെടുത്തത്. ഇനി വിക്‌ടേഴ്‌സ് വോളിലൂടെ വിക്‌ടര്‍ ജോര്‍ജ് ഓര്‍മിക്കപ്പെടും.