'മര്‍ദിച്ചും തല്ലിയും ഒതുക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ വാ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വിഡി സതീശന്‍ - latest news in kerala

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 21, 2023, 9:45 PM IST

എറണാകുളം: കണ്ണൂര്‍ പ­ഴ­യ­ങ്ങാ­ടി­യി­ല്‍ അ­ക്ര­മം ന­ടത്തി­യ സി­പി­എ­മ്മു­കാ­രെ പ്ര­ശം­സി­ച്ച മു­ഖ്യ­മ­ന്ത്രി­ക്ക് ക്രി­മി­നല്‍ മനസെന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വിഡി സ­തീശന്‍. ക്രിമിനൽ മനസുള്ള പിണറായി വിജയനാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്ന് ഓർത്ത് കേരളം ലജ്ജിക്കുന്നുവെന്നും അദ്ദേഹം  എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന് മാത്രമെ ഈ ആക്രമണത്തെ ന്യായീകരിക്കാൻ കഴിയുകയുള്ളൂ. സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. പാര്‍­ട്ടി സംസ്ഥാന സെ­ക്ര­ട്ട­റി­യാ­യി­രി­ക്കു­മ്പോള്‍ രാ­ഷ്ട്രീ­യ എതിരാളികളെ കൊല്ലാനും അവ­രുടെ വീ­ട് കത്തി­ക്കാനും ഉത്തര­വിട്ട ക്രി­മി­ന­ലാ­യി­രു­ന്നു പി­ണ­റായിയെന്നും സതീശന്‍കുറ്റപ്പെടുത്തി. കേ­ര­ള­ത്തില്‍ ഒ­രു മു­ഖ്യ­മന്ത്രി­യും ഇ­ത്ത­ര­ത്തില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടില്ല. വേ­ണ്ടിവ­ന്നാല്‍ ജനപ്രതിനിധികള്‍ ത­ന്നെ മുഖ്യമന്ത്രി­യെ ക­രി­ങ്കൊ­ടി കാ­ണി­ക്കും. മര്‍­ദിച്ച് ഒതുക്കാമെന്ന് ക­രു­തുന്നു­ണ്ടെ­ങ്കില്‍ കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. കേരളം ഗുണ്ടകളുടെ നാടായി മാറുകയാണ്. ബംഗാളിലുണ്ടായ പതനത്തിലേക്കാണ് കേരളത്തിലെ സിപിഎമ്മിനെ പിണറായി നയിക്കുന്നത്. പ്രതിഷേധിക്കുന്നവരെ വഴിയിലിട്ട് ചെടി ചട്ടി കൊണ്ട് അടിച്ചൊതുക്കുന്നതാണോ നവകേരളമെന്നും വിഡി സതീശൻ ചോദിച്ചു. തെരെഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തിനിൽക്കെ നാട്ടുകാരുടെ ചെലവിൽ നടക്കുന്ന പാർട്ടി പരിപാടിയാണ് നവകേരള സദസ്. ഒരു രാഷ്ട്രീയ പരിപാടിക്ക് സ്വാഗതം പറയേണ്ട ഗതികേട് കേരളത്തിലാദ്യമായി ഒരു ചീഫ് സെക്രട്ടറിക്ക് വന്നിരിക്കുകയാണ്. പൗര പ്രമുഖന്മാരുമായി പ്രഭാത ഭക്ഷണം കഴിക്കാൻ 20 മന്ത്രിമാരുമായി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇതെല്ലാം ജനം കാണുന്നുണ്ടെന്നും ജനങ്ങൾ മറുപടി പറയുമെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

also read: 'സര്‍ സിപിയെക്കാള്‍ വലിയ മര്‍ദ്ദക വീരനായി പിണറായി വിജയന്‍ മാറി' എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.