സംഭവബഹുലമായ 139 വർഷങ്ങള്‍, 'കോണ്‍ഗ്രസ് മതേതരത്വത്തിന്‍റെയും ഫാസിസ്റ്റ് വിരുദ്ധതയുടെയും പ്രതീകം': വിഡി സതീശന്‍ - കോണ്‍ഗ്രസ് സ്ഥാപകദിനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 28, 2023, 3:36 PM IST

തിരുവനന്തപുരം : സ്വാതന്ത്ര്യ സമരത്തിന് ശേഷം കോൺഗ്രസിനെ രാജ്യം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan about congress on foundation day). ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് (Congress foundation day) കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെയും വർഗീയ വിരുദ്ധതയുടെയും ഫാസിസ്റ്റ് വിരുദ്ധതയുടെയും പ്രതീകമാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. സംഭവബഹുലമായ 139 വർഷങ്ങളാണ്. ഈ രാജ്യത്തിൽ ദേശീയ പ്രസ്ഥാനം സമാനതകളില്ലാത്ത സ്വാതന്ത്ര്യ സമരത്തിനാണ് നേതൃത്വം കൊടുത്ത്, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം നൂറ്റാണ്ടുകളായി ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടിരുന്ന ജനസമൂഹങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സാമൂഹ്യ നീതിക്ക് വേണ്ടി കൂടി പോരാട്ടം നടത്തിയ പ്രസ്ഥാനമാണ്. അതിന് നേതൃത്വം വഹിച്ച മുഴുവന്‍ നേതാക്കളെയും താൻ അനുസ്‌മരിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്‍റണി, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. പതാക ഉയർത്തിയും കേക്ക് മുറിച്ചുമാണ് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.