Vattappara Lorry Accident വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം : ഡ്രൈവർ മരിച്ചു - മലപ്പുറത്ത് ലോറി മറിഞ്ഞ് അപകടം
🎬 Watch Now: Feature Video
Published : Oct 7, 2023, 2:54 PM IST
|Updated : Oct 7, 2023, 4:27 PM IST
മലപ്പുറം : വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് (Vattappara Lorry Accident) ഒരാൾ മരിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത് (Lorry Driver Died). വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ശനിയാഴ്‌ച പുലർച്ചെ 4.50 ഓടെയാണ് അപകടം നടന്നത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്‌ചയിലേയ്‌ക്കാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ സ്ഥിരം അപകട മേഖലയാണിത്. വളാഞ്ചേരി പൊലീസും തിരൂർ ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ഭാഗത്ത് ചരക്ക് ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കോഴിക്കോട് നിന്ന് സിമന്‍റുമായി പോയ ലോറിയാണ് അന്ന് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു.