വടക്കുംനാഥ ക്ഷേത്രത്തിലെ ആൽമര കൊമ്പ് ഒടിഞ്ഞു വീണ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
🎬 Watch Now: Feature Video
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ കൂറ്റൻ ആൽ മരത്തിന്‍റെ കൊമ്പ് ഒടിഞ്ഞു വീണ് സെക്യൂരിറ്റി ജീവനക്കാരനു പരിക്ക് (security guard injured). തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ (Vadakkumnathan Temple) നായ്‌കനാൽ പരിസരത്തെ ആൽ മരത്തിന്‍റെ കൊമ്പാണ് ഒടിഞ്ഞു വീണത്. കൊമ്പ് ദ്രവിച്ചതാണ് പൊട്ടി വീഴാൻ കാരണമായത്. മരം പൊട്ടി വീണതോടെ സമീപത്തു വാഹനങ്ങൾ നിയന്ത്രിക്കാൻ നിന്നിരുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ മുളങ്കുന്നത്തുകാവ് സ്വദേശി ജയനാരായണനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കളഴ്‌ച) ഉച്ചക്ക് 2:30 ഓടെയാണ് സംഭവം. തിരക്ക് കുറവായ സമയം ആയതിനാൽ മറ്റു വാഹനങ്ങളോ കാൽ നടയത്രികരോ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. സ്ഥലത്ത് പാർക്ക് ചെയ്‌തിരുന്ന ഒരു സ്‌കൂട്ടറും ചില്ലകൾക്കടിയിൽപ്പെട്ടു. വിവരമറിഞ്ഞ് കൊച്ചിൻ ദേവസ്വം ബോർഡ് (Devaswom Board) പ്രസിഡണ്ട് അടക്കമുള്ള ദേവസ്വം ഭാരവാഹികൾ സ്ഥലത്തെത്തിയിരുന്നു. ആർക്കിയോളജിക്കൽ വകുപ്പിന്‍റെ (Department of Archaeology) അനുമതി നേടിയ ശേഷം ഒടിഞ്ഞു വീണ ആലിന്‍റെ ശിഖിരം മുറിച്ച് മാറ്റും.