V Muraleedharan On Sree Narayana Guru 'ഗുരുദേവൻ ഹിന്ദു സന്യാസിയാണ്, അദ്ദേഹത്തെ ആരും ചുവപ്പ് ഉടുപ്പിക്കേണ്ട'; വി മുരളീധരന്‍ - ശ്രീനാരായണ ഗുരുവിനെക്കുറിച്ച് വി മുരളീധരന്‍
🎬 Watch Now: Feature Video
Published : Aug 31, 2023, 6:48 PM IST
കോട്ടയം: ബിജെപിയുടെ (BJP Keralam) ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ ശ്രീനാരായണ ഗുരുവിനെ (Sree Narayana Guru) ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗുരുദേവൻ (Guru Devan) ഹിന്ദു സന്യാസിയാണെന്നും അദ്ദേഹം ക്ഷേത്രപ്രതിഷ്‌ഠ നടത്തി വിനായക അഷ്‌ടകം എഴുതിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. ഗുരുദേവൻ സിപിഎം (CPIM) സന്യാസിയാണോ അതോ മതേതര സന്യാസിയോ എന്ന് അദ്ദേഹം ചോദിച്ചു. ഗുരുദേവനെ ആരും ഒന്നും ഉടുപ്പിക്കാൻ നേക്കേണ്ട. ഗുരുദേവനെ സാമൂഹ്യ പരിഷ്‌കർത്താവായി മാത്രം മാറ്റാൻ കമ്മ്യൂണിസ്‌റ്റ് പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്നും ഗുരുദേവനെ ചുവപ്പുടുപ്പിക്കാൻ നേക്കേണ്ടെന്നും കെ സുരേന്ദ്രനും (K surendren) പ്രതികരിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്‌ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിന്‍റെ പ്രണാമം എന്നായിരുന്നു പാര്‍ട്ടിയുടെ ഓദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ കുറിച്ചത്.