UCC CPM Seminar | 'രാജ്യത്ത് പ്രതിഷേധമുയര്‍ത്താന്‍ കഴിയുക കോണ്‍ഗ്രസിന്' ; ആ പാര്‍ട്ടിയെ മാറ്റിനിര്‍ത്തി മുന്നോട്ടില്ലെന്ന് ലീഗ് - സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട്
🎬 Watch Now: Feature Video
മലപ്പുറം : ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് മുസ്‌ലിം ലീഗ്. ഇന്ന് രാവിലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സെയ്‌ദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ വിഷയത്തില്‍ രാജ്യത്തെ പാര്‍ലമെന്‍റിനകത്തായാലും പുറത്തായാലും നന്നായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണെന്നും സാദിഖലി തങ്ങള്‍ മലപ്പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
READ MORE | Uniform Civil Code | 'കോണി' മാറ്റിവയ്‌ക്കാന്‍ ലീഗില്ല; സിപിഎമ്മിന്‍റെ സെമിനാറിലേക്കില്ലെന്ന് നേതൃത്വം
കോണ്‍ഗ്രസിനേയും യുഡിഎഫിലെ മറ്റ് ഘടക കക്ഷികളേയും ക്ഷണിക്കാതെയാണ് സിപിഎം സെമിനാര്‍ നടത്തുന്നത്. ലീഗിന് മാത്രമാണ് ക്ഷണമുണ്ടായത്. അതുകൊണ്ടുതന്നെ ലീഗ് സിപിഎം സെമിനാറിലേക്ക് ഇല്ലെന്നും സാദിഖലി തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു. സമസ്‌ത പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ആ സംഘടനയ്‌ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക സിവില്‍ കോഡില്‍, ജൂലൈ 15ന് കോഴിക്കോട് സ്വപ്‌ന നഗരിയിലാണ് സിപിഎം ദേശീയ സെമിനാര്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്‌ഘാടകന്‍.