VIDEO| ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി, തൊഴിലാളികള്‍ രക്ഷപ്പെട്ടു - ടഗ് ബോട്ട് അപകടം
🎬 Watch Now: Feature Video
കൊല്ലം: നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം നഷ്‌ടപ്പെട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാന്‍ എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി.
മുംബൈയില്‍ നിന്നുള്ള സാവിത്രി എന്ന ടഗ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രൊപ്പലര്‍ തകരാറിലായതോടെ ബോട്ടിന്‍റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.
Last Updated : Feb 3, 2023, 8:29 PM IST