പടയപ്പയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍; ജീപ്പ് ഇടിപ്പിക്കാന്‍ ശ്രമം: വീഡിയോ - Wild Elephant Padayappa

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 27, 2023, 6:25 PM IST

Updated : Dec 27, 2023, 11:01 PM IST

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിലെത്തിയ കാട്ടാന പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് വാഹന യാത്രക്കാര്‍ (Padayappa In Munnar). ജീപ്പിലെത്തിയ ഒരു സംഘം യാത്രക്കാരാണ് ആനയ്‌ക്ക് അരികിലേക്ക് വാഹനം  ഓടിച്ച് കയറ്റിയത്. ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റില്‍ ഇന്നലെ (ഡിസംബര്‍ 26) രാത്രിയാണ് സംഭവം (Travelers Provoke Padayappa). രാത്രിയില്‍ ജനവാസ മേഖലയിലെത്തിയ പടയപ്പ ഉത്സവാഘോഷത്തിന്‍റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴയും മറ്റും ഭക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു (Wild Elephant Padayappa). ഇതിനിടെ റോഡിലൂടെ എത്തിയ ജീപ്പ് യാത്രക്കാരാണ് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് (Wild Elephant Padayappa). പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പ് ആക്രമിക്കാന്‍ മുതിരാതിരുന്നതോടെ വന്‍ അപകടം ഒഴിവായി (Jeep Tried To Hit Padayappa).  സംഭവത്തിന് പിന്നാലെ പ്രദേശവാസികളെത്തി ജീപ്പ് യാത്രക്കാരുമായി സംസാരിക്കുന്നതും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്‌തു. ഇതിന് പിന്നാലെ യാത്രക്കാരെ സ്ഥലത്ത് നിന്നും പറഞ്ഞ് വിടുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 

also read: മൂന്നാറില്‍ വീണ്ടും പടയപ്പ; കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീതി മാറാതെ ജനവാസമേഖല

Last Updated : Dec 27, 2023, 11:01 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.