Train Derailment Incident: ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവം: വീഴ്‌ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ, പ്രാഥമിക റിപ്പോർട്ട് റെയിൽവേക്ക് കൈമാറി - കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 27, 2023, 12:22 PM IST

Updated : Oct 27, 2023, 2:04 PM IST

കാസർകോട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്‌സ്‌പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തിൽ (Train Derailment Incident) വീഴ്‌ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. താൻ സിഗ്നൽ മാറി നൽകിയതാണ് ട്രെയിൻ ട്രാക്ക് മാറാൻ കാരണമെന്ന്‌ സ്‌റ്റേഷൻ മാസ്റ്റർ സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കാസർകോട് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്‌ടർ റെയിൽവേക്ക് കൈമാറി. നടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകും. 15 ദിവസത്തെ പരിശീലനമാണ് നൽകുകയെന്ന് എഡിആർഎം അറിയിച്ചു. അശ്രദ്ധ സംഭവിക്കാൻ പാടുള്ളതല്ലെന്നും റെയിൽവേ. സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. സാങ്കേതിക, സുരക്ഷ പിഴവുകൾ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. തനിക്ക് പറ്റിയ പിഴവാണെന്ന് സ്റ്റേഷൻ മാസ്റ്റർ എഴുതി നൽകിയിട്ടുണ്ടെന്നാണ് സൂചന. പ്ലാറ്റ്‌ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റർ ട്രെയിനിന് സിഗ്നൽ നൽകുകയായിരുന്നു. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 26) വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന 16603 മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിക്കയറിയത്. ഈ സമയത്ത് ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ആയിരുന്നു ട്രെയിൻ എത്തേണ്ടിയിരുന്നത്. എന്നാൽ നടുവിലുള്ള ട്രാക്കിൽ ആണ് ട്രെയിൻ ട്രാക്ക് മാറി കയറിയത്. ഈ ട്രാക്കിൽ ഉടൻ ട്രെയിൻ നിർത്തുകയും ചെയ്‌തു. ട്രാക്ക് മാറിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. യാത്രക്കാർക്ക് ഇറങ്ങാനോ കയറാനോ സാധിച്ചിരുന്നില്ല. മംഗലാപുരത്ത് നിന്നും കണ്ണൂർ വരെ പോകുന്ന പാസഞ്ചർ എത്തിയതിനു പിന്നാലെയാണ് മാവേലിയും എത്തിയത്. കണ്ണൂർ ഭാഗത്ത് നിന്നും മറ്റൊരു ട്രെയിനും എത്തിയിരുന്നു. ഇതിനിടയിൽ ഒരു യാത്രക്കാരൻ പരാതി പറയാനും എത്തി. ഇതെല്ലാം സ്റ്റേഷൻമാസ്റ്റർക്ക് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടാക്കി. ട്രെയിൻ നടുവിലുള്ള ട്രാക്കിൽ കയറിയപ്പോഴാണ് ലോക്കോ പൈലറ്റും ശ്രദ്ധിച്ചത്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നും സൂചനയുണ്ട്.

Last Updated : Oct 27, 2023, 2:04 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.