മലപ്പുറത്ത് ടിപ്പർ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - ടിപ്പർ ലോറി അപകടം മലപ്പുറം
🎬 Watch Now: Feature Video
Published : Dec 13, 2023, 10:41 AM IST
മലപ്പുറം : മലപ്പുറം ജില്ലയിലെ വാഴക്കാടിന് സമീപം അനന്തായൂരിൽ വെട്ടുപാറയിൽ ടിപ്പർ ലോറി തലകീഴായി താഴ്‌ചയിലേക്ക് മറിഞ്ഞു ( The tipper lorry flipped upside down in Malappuram district ). ഇന്നലെ ( ഡിസംബർ 13) ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്തെ ഒരു വീടിന്‍റെ നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ( black stone ) കൊണ്ടുവന്ന ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. കരിങ്കല്ല് ലേഡ് ഇറക്കുന്നതിന് വേണ്ടി ടിപ്പർ ലോറി പിറകോട്ട് എടുത്തപ്പോൾ റോഡ് അരികിലെ മണ്ണ് ഇടിഞ്ഞു പോയതാണ് അപകടത്തിന് കാരണമായത്. ടിപ്പർ ലോറി മറിഞ്ഞ ഭാഗത്തിന് ഇരുപത് അടിയോളം താഴ്‌ചയുണ്ട്. വളരെ അപകടകരമായ സന്ദർഭത്തിൽ, ലോറി തലകീഴായി മറിയുന്ന സമയത്ത് ലോറി ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയതു കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ കരിങ്കല്ലിന്‍റെ കൂടെ താഴോട്ട് പതിച്ചതുകൊണ്ട് ടിപ്പർ ലോറി പൂർണ്ണമായും തകർന്നിട്ടുണ്ട്. ലോറി മറിയുന്ന ശബ്‌ദം കേട്ട് സമീപവാസിള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൂര്‍ണമായി തകര്‍ന്ന ടിപ്പര്‍ ലോറി ക്രൈയിനിന്‍റെ സഹായത്തോടെ റോഡിലേക്ക് കയറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമായെന്ന് നാട്ടുകാര്‍ പറഞ്ഞു.