സ്‌കൂട്ടര്‍ യാത്രികനു നേരെ പാഞ്ഞടുത്ത് കടുവകള്‍; സംഭവം ഇടുക്കി പുഷ്‌പഗിരിയില്‍ - ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
🎬 Watch Now: Feature Video

ഇടുക്കി: പുഷ്‌പഗിരിയിൽ കടുവയുടെ സാന്നിധ്യം. പുലർച്ചെ ജോലിക്ക് പോയ ഡ്രൈവർ രണ്ട് കടുവയെ കണ്ടു. പുഷ്‌പഗിരി സ്വദേശി പൂവേലിൽ മോബിറ്റാണ് കടുവയെ കണ്ടതായി പറയുന്നത്. കടുവയുടെ ഗർജനം കേട്ടതായി വ്യാപാരിയും പറഞ്ഞു.
കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ പുഷ്‌പഗിരിക്ക് സമീപം ടവർ ജങ്‌ഷനിലാണ് കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തത്. പുലർച്ചെ 4.10 ഓടെയാണ് ജോലിക്ക് പോയ മോബിറ്റ് കടുവയെ കണ്ടത്. രണ്ട് കടുവ ഉണ്ടായിരുന്നതായും തന്‍റെ നേർക്ക് കടുവ പാഞ്ഞടുത്തു എന്നും മോബിറ്റ് പറഞ്ഞു. ഉടൻ തന്നെ മോബിറ്റ് തങ്കമണി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
പുഷ്‌പഗിരിക്ക് സമീപമുള്ള വ്യാപാരിയും കടുവയുടെ ഗർജനം കേട്ടതായി പറയുന്നു. സലിംകുമാർ പൂവത്തുങ്കൽ എന്ന വ്യാപാരിയാണ് കടുവയുടെ ഗർജനം കേട്ടതായി ആരോപിച്ചത്. സംഭവ സ്ഥലത്ത് വനം വകുപ്പ് എത്തി പരിശോധന നടത്തി. മോബിറ്റിന്‍റെയും സലിംകുമാറിന്‍റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് മേഖലയിൽ പരിശോധനകൾ നടത്തി.
സ്ഥലത്ത് പരിശോധനകൾ നടത്തിയെങ്കിലും കടുവയുടെ കാൽപാടുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അയ്യപ്പൻ കോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി കെ സന്തോഷ് പറഞ്ഞു. വന്യമൃഗത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ കാമറ സ്ഥാപിക്കുമെന്നും കാമറയിൽ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും വനം വകുപ്പ് പറഞ്ഞു.