Tiger Presence In Kozhikode: കോഴിക്കോട് ജനവാസ മേഖലകളില്‍ പുലിയുടെ സാന്നിധ്യം; പുറത്തിറങ്ങാന്‍ ഭയന്ന് ജനം - കാട്ടാന ആക്രമണങ്ങള്‍ പെരുകുന്നത് എങ്ങനെ
🎬 Watch Now: Feature Video
Published : Oct 17, 2023, 4:56 PM IST
കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ മൂർക്കനാട്, മാമിയിൽ മേത്തൽ, കോഴിക്കോടൻ കുന്ന്, കൊടൽനടക്കാവ് തുടങ്ങിയ പ്രദേശങ്ങളാണ് പുലി ഭീതിയിലായത് (Tiger Presence In Kozhikode). കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേരാണ് ഈ ഭാഗത്ത് പുലിയെ കണ്ടത്. പുലിയെ പലഭാഗങ്ങളിലായി കണ്ടതോടെ നാട്ടുകാർക്ക് ഭീതി കാരണം പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ്. നേരത്തെ പല ഭാഗങ്ങളിലായി പുലിയെ കണ്ടതോടെ നാട്ടുകാർ ചേർന്ന് ചിലയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പുലി ക്യാമറയിൽ പെട്ടിട്ടില്ല. ഇന്നലെ (16.10.2023) രാത്രിയും പ്രദേശവാസിയായ പൂഞ്ഞാവിൽ സന്ദീപ് എന്നയാൾ വീടിനോട് ചേർന്ന് പറമ്പിൽ പുലിയെ കണ്ടിരുന്നു. പുലിയെ കണ്ട് ഭയന്ന് നിലവിളിച്ചതോടെ പരിസരവാസികളെല്ലാം ഓടിയെത്തിയെങ്കിലും പുലി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് താമരശേരി ഫോറസ്‌റ്റ് റേഞ്ച് ഓഫിസിൽ പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തെ തെരുവുനായകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ മിക്കഭാഗത്തും നായകളെ കഴുത്തിന് പരിക്കേറ്റ നിലയിൽ കാണുന്നുമുണ്ട്. ഇത് പുലിയുടെ ആക്രമണത്തിൽ പറ്റിയതാണെന്നാണ് നാട്ടുകാരുടെ അനുമാനം. അടിയന്തരമായി ഈ പ്രദേശങ്ങളിലുണ്ടായ പുലിയുടെ ഭീഷണി അകറ്റി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്. അതിനാവശ്യമായ നടപടികൾ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.