എ എന്‍ ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാട്, എസ്‌എന്‍ഡിപി ഒരു തീരുമാനവുമെടുത്തിട്ടില്ല : തുഷാർ വെള്ളാപ്പള്ളി - എഎൻ ഷംസീർ

🎬 Watch Now: Feature Video

thumbnail

By

Published : Aug 6, 2023, 1:08 PM IST

കോട്ടയം:ഗണപതി പരാമര്‍ശത്തില്‍ എഎൻ ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാടാണെന്ന് എസ്എൻഡിപി യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപി ആ വിഷയത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ല. സമുദായ ഭേദമന്യേ ഒരു വിശ്വാസവും ഹനിക്കപ്പെടരുതെന്നാണ് എസ്എൻഡിപിയുടെ നിലപാട്. ഒരുമിച്ചുള്ള സമരത്തെ കുറിച്ച് ഇരു സംഘടനകൾക്കുമിടയിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി. കോട്ടയം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കാൻ എത്തിയതായിരുന്നു തുഷാർ വെള്ളാപ്പള്ളി. മകൻ ചാണ്ടി ഉമ്മനെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഗണപതി മിത്താണെന്ന വിവാദ പരാമർശം പിൻവലിച്ച് സ്‌പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്നായിരുന്നു എൻഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് എൻഎസ്എസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് എൻഎസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതില്‍ നൂറുകണക്കിന് എൻഎസ്എസ് പ്രവർത്തകരാണ് അണിനിരന്നത്. അതേസമയം, ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.