Thrissur Rain | ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരി മേഖലയിൽ വൻ നാശനഷ്‌ടം, മരം വീണ് വീട് തകർന്നു - മരം കടപുഴകി

🎬 Watch Now: Feature Video

thumbnail

By

Published : Jul 23, 2023, 4:10 PM IST

തൃശൂർ : ശക്തമായ കാറ്റിലും മഴയിലും വടക്കാഞ്ചേരി മേഖലയിൽ വൻ നാശനഷ്‌ടം. ചുള്ളിക്കാട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വടക്കാഞ്ചേരി നഗരസഭയിലെ 11ാം ഡിവിഷനിൽ കിഴക്കേപുരയ്ക്ക‌ൽ രാജേഷിന്‍റെ ഓട് മേഞ്ഞ വീടിന് മുകളിലേയ്‌ക്കാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ പുരയിടത്തിൽ നിന്നിരുന്ന വരിക്കപ്ലാവ് കടപുഴകി വീണത്. അപകടസമയത്ത് രാജേഷും അമ്മയും ഭാര്യയും രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ആളപായമില്ല. മരപ്പണിക്കാരനാണ് രാജേഷ്. ഇതിന് പുറമെ അകമല പട്ടാണിക്കാട് പ്രദേശത്ത് മരങ്ങൾ കടപുഴകി ഹൈ ടെന്‍ഷന്‍ ലൈനില്‍ വീണ് മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. ഉച്ചതിരിഞ്ഞ് നാല് മണിക്ക് മുൻപായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

also read : Kerala Weather | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.