തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി ബ്രദേഴ്‌സ് ഗുരുവായൂരില്‍ അറസ്‌റ്റില്‍ ; പിടിച്ചെടുത്തത് കോടികളുടെ 'മുതല്‍'
🎬 Watch Now: Feature Video
Published : Dec 2, 2023, 5:28 PM IST
തൃശൂര്‍: ഗുരുവായൂരിൽ അഞ്ച് കിലോ തിമിംഗല ഛർദിയുമായി (Ambergris) മൂന്നുപേർ പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരാണ് പിടിയിലായത്. ശബരിമല തീർത്ഥാടകരെന്ന വ്യാജേന ഇന്നോവ കാറിൽ തിമിംഗല ഛര്‍ദി കടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ തിമിംഗല ഛർദിക്ക് വിപണിയിൽ 5 കോടിയോളം രൂപ വിലവരും. ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്‍റെ (Anti-Drug Code) സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ വി.പി. അഷറഫും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എരുമപ്പെട്ടി വനം വകുപ്പിന് (Forest Department) കൈമാറി. സുഗന്ധലേപന വിപണിയില്‍ കോടികള്‍ മതിപ്പ് വിലയുണ്ട് തിമിംഗല ഛര്‍ദിയ്‌ക്ക്. രണ്ട് നാവികർ ഉൾപ്പടെ മൂന്ന് മലയാളികളില്‍ നിന്നും 25 കോടി വിലമതിക്കുന്ന തിമിംഗല ഛർദി അടുത്തിടെ പിടിക്കൂടിയിരുന്നു. മൈസൂരു എച്ച്‌ഡി കോട്ടെ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നെല്ലാം തിമിംഗല ഛർദിയെ അറിയപ്പെടുന്നുണ്ട്. തിമിംഗലം ഛർദിക്കുമ്പോൾ ഇത് ദ്രവമായിട്ടാണ് കാണപ്പെടുന്നത് രൂക്ഷമായ ഗന്ധവും ആസമയത്ത് ഇതിനുണ്ടാകും പിന്നീട് ഈ വസ്‌തു ഖരരൂപത്തിലെത്തും അതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ സുഗന്ധലേപനങ്ങളുടെ നിർമാണത്തിന് അത്യാവശ്യമാണ്.
ALSO READ: 25 കോടിയുടെ തിമിംഗല ഛർദിയുമായി മൂന്ന് മലയാളികള്‍ മൈസൂരുവിൽ പിടിയിൽ