ഗുജറാത്തില്‍ നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് മരണം - പന്‌ത്‌മഹൽ ഹൈവേ
🎬 Watch Now: Feature Video
പഞ്ച്‌മഹല്‍ (ഗുജറാത്ത്): അമ്മാവന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഭായ് ദൂജ് ആഘോഷങ്ങള്‍ക്കിടെയാണ് പഞ്ച്‌മഹല്‍ ഹൈവേയ്‌ക്ക് സമീപമുള്ള ആഴമുള്ള കിണറ്റിലേക്ക് സഞ്ചരിച്ച കാർ മറിയുന്നതും അപകടം സംഭവിക്കുന്നതും. അപകടം സംഭവിച്ചയുടനെ പ്രദേശവാസികള്‍ തടിച്ചുകൂടിയെങ്കിലും രക്ഷാപ്രവര്‍ത്തകരെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സമയം ഏറെയെടുത്തു.
അപകടത്തില്‍ ദഹോദ് ജില്ലയിലെ ലിംഡി ഗ്രാമത്തിലുള്ള ഖോഖർ അൽകേഷ് കുൻഭായ്, ഖോഖർ സുനിൽ ദിലീപ് ഭായി എന്നിവരാണ് മരണപ്പെട്ടത്. ഭായ് ദൂജ് ആഘോഷങ്ങൾക്കായി ഡിലോച്ച് ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് 70 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുന്നത്. തുടര്‍ന്ന് കിണറ്റിലെ വെള്ളം വറ്റിച്ചതിന് ശേഷമാണ് രക്ഷാപ്രവർത്തകർ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
Last Updated : Feb 3, 2023, 8:30 PM IST