Thiruvanchoor Radhakrishnan On Hijab Controversy 'ആചാരക്രമത്തെ വെല്ലുവിളിച്ച അധികാരികളുടെ പല്ലു കൊഴിഞ്ഞതാണ് അനുഭവം': തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

By ETV Bharat Kerala Team

Published : Oct 6, 2023, 11:48 AM IST

thumbnail

കോട്ടയം: സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാറിന്‍റെ വിവാദ പ്രസ്‌താവനക്കെതിരെ (cpm leader anilkumar statement) തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ (Thiruvanchoor Radhakrishnan On Hijab Controversy). ഒരു ആചാരക്രമത്തെ വെല്ലുവിളിക്കാൻ ആർക്കാണ് അധികാരമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചോദിച്ചു. ആചാരക്രമത്തെ വെല്ലുവിളിച്ച അധികാരികളുടെ പല്ലു കൊഴിഞ്ഞതാണ് അനുഭവം. ഈ വിഷയത്തിൽ മാർക്‌സിസ്റ്റ് പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തട്ടം വിവാദം ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന തരത്തിൽ  സിപിഎം കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്. കാലങ്ങളായി തുടരുന്ന ആചാരങ്ങളെ ചോദ്യം ചെയ്യുന്നതിനെ പുരോഗമനമെന്ന് എങ്ങനെ പറയും, ശബരിമല വിഷയം കൊണ്ടും സിപിഎം പാഠം പഠിച്ചില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. ആചാരക്രമത്തെ ചോദ്യം ചെയ്യുക മാത്രമല്ല ഉണ്ടായത്, അവരെ അവഹേളിക്കുന്ന തരത്തിൽ ചില കാര്യങ്ങൾ കൂടി പറഞ്ഞു, ഇതൊക്കെ ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് ഉണ്ടായ വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: 'തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത്', അനില്‍കുമാർ കൊളുത്തി വിട്ട വിവാദം കത്തുന്നു

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.