വെടിക്കെട്ട് നിരോധനം; തൃശൂർ പൂരത്തെ ബാധിക്കുമെങ്കിൽ കോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ - വെടിക്കെട്ട് നിരോധനം
🎬 Watch Now: Feature Video
Published : Nov 4, 2023, 12:47 PM IST
തൃശൂർ : ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് (High Court order on fireworks ban) തൃശൂർ പൂരത്തെ ബാധിക്കുമെങ്കിൽ കോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ (Thiruvambadi - Paramekkavu Devaswom). പൂരത്തെ ബാധിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉത്തരവ് ലഭിച്ചതിന് ശേഷം വിശദമായി പഠിക്കും. തുടര്‍ നടപടി അതിനു ശേഷമെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി. അസമയത്തെ വെടിക്കെട്ടും ഒപ്പം തന്നെ വായുമലിനീകരണവുമാണ് വെടിക്കെട്ട് നിരോധിക്കാനുള്ള പ്രധാന കാരണം. ക്ഷേത്രങ്ങളില്‍ ആചാരമായും ആഘോഷങ്ങള്‍ക്കും വെടിക്കെട്ട് ഒഴിവാക്കാനാകാത്ത ഒന്നാണ്. ജനങ്ങള്‍ക്ക് ആസ്വദിക്കാനായി ഇത്തരം ആചാരങ്ങളും വെടിക്കെട്ടും നിലനിര്‍ത്തണം എന്നാണ് ദേവസ്വം പറയുന്നത്. കൂടാതെ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലായ തൃശൂര്‍ പൂരത്തിന്‍റെ ഏറ്റവും അഭിവാജ്യ ഘടകമാണ് വെടിക്കെട്ട്. കോടതി വിധിയില്‍ പുനഃപരിശോധന വേണമെന്നും പൂരത്തിനെ ബാധിക്കുമെങ്കില്‍ മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ പറഞ്ഞു.
ALSO READ: 'സർക്കാർ അത് നിരോധിച്ചെങ്കിൽ.. അത് നിരോധിച്ചതാണ്'; ഡൽഹിയിലെ പടക്ക നിരോധനത്തിൽ സുപ്രീം കോടതി