Theft Case In Kozhikode പൂട്ടുപൊളിച്ച് മോഷണം; 3 വീടുകളില്‍ നിന്ന് കവര്‍ന്നത് 2 ലക്ഷത്തിലധികം രൂപ; അന്വേഷണം - kerala news updates
🎬 Watch Now: Feature Video


Published : Oct 28, 2023, 2:12 PM IST
കോഴിക്കോട്: ചാത്തമംഗലത്തെ ചേനോത്ത് ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകളില്‍ മോഷണം. കോളനി നിവാസികളായ ഷീബ, പ്രദീപ്, ചോലയിൽ സുനിൽ എന്നിവരുടെ വീടുകളിലാണ് മോഷണമുണ്ടായത് (Theft Case In Kozhikode). ഷീബയുടെ വീട്ടില്‍ നിന്നും 1,45,000 രൂപയാണ് മോഷണം പോയത്. പ്രദീപിന്‍റെ വീട്ടില്‍ നിന്നും 4000 രൂപയും സുനിലിന്‍റെ വീട്ടില്‍ നിന്ന് 8000 രൂപയുമാണ് കവര്‍ന്നത് (Chathamangalam Theft Case). ഇന്നലെ (ഒക്‌ടോബര്‍ 27) പകല്‍ സമയത്താണ് മോഷണം നടന്നത്. ആളില്ലാത്ത സമയത്ത് വാതിലിന്‍റെ പൂട്ടിപൊളിച്ചാണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിന് പിന്നാലെ കുടുംബങ്ങള്‍ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീടുകളില്‍ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.