video: ഷർട്ടിടാതെ അകത്തുകയറി, പകല്‍ മോഷണത്തിന് പുതിയ സ്റ്റൈല്‍.. കാണാം വീഡിയോ - പാലയിൽ പട്ടാപ്പകൽ മോഷണം
🎬 Watch Now: Feature Video
കോട്ടയം: പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബേക്കറിയിൽ മോഷണം. 4000 രൂപ കവർന്നതായി പരാതി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. സാധനം വാങ്ങാൻ ആളുകൾ കാത്ത് നിൽക്കെ ഷർട്ട് ഇടാതെ അകത്ത് കടന്ന മോഷ്‌ടാവ് ജീവനക്കാരൻ എന്ന വ്യാജന ആണ് പണം എടുത്തത്. കടയിലെ ജോലിക്കാരൻ നാരങ്ങാ വെള്ളം എടുക്കുന്നതിനിടയിലാണ് മോഷണം നടത്തി പ്രതി കടന്നത്. വൈകിട്ട് കടയുടമ മേശയിലെ പണം എണ്ണിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 3, 2023, 8:22 PM IST