കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയെ സന്ദർശിച്ച് തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് - തായ്‌ലൻഡും കേരളവും തമ്മില്‍ സഹകരണം
🎬 Watch Now: Feature Video
Published : Nov 7, 2023, 7:30 AM IST
തിരുവനന്തപുരം : തായ്‌ലൻഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി (Thailand ambassador Pattarat Hongtong Met Pinarayi Vijayan). സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് കേരളവും തായ്‌ലന്‍ഡുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തത്. ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊര്‍ജ്ജ രംഗങ്ങളില്‍ തായ്‌ലൻഡും കേരളവും തമ്മില്‍ സഹകരണമുണ്ടാകുമെന്ന് ഇരുവരും സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇരു നാടുകളും തമ്മില്‍ ദീര്‍ഘകാലത്തെ വ്യാപാര, സാംസ്‌കാരിക ബന്ധം നിലനിൽക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്താനും ഇരു നാടുകളും തമ്മില്‍ ദീര്‍ഘകാല സഹകരണ ബന്ധം രൂപപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം തായ്‌ലൻഡ് അംബാസിഡറോടൊപ്പം മറ്റ് നയതന്ത്ര പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദര സൂചകമായി തായ്‌ലൻഡ് നയതന്ത്ര സംഘത്തിന് ആറന്മുള കണ്ണാടിയും മുഖ്യമന്ത്രി സമ്മാനിച്ചു.