ക്ഷേത്രങ്ങളിലും ആളില്ലാത്ത വീട്ടിലും കവർച്ച; ഒരു ഗ്രാമത്തെയാകെ വിറപ്പിച്ച കള്ളന്‍ പിടിയില്‍ - kollam theft
🎬 Watch Now: Feature Video
Published : Nov 18, 2023, 6:28 PM IST
|Updated : Nov 18, 2023, 6:51 PM IST
കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്ന കള്ളന്‍ പിടിയില്‍ (Temple Thief Arrested From Kollam). കൊല്ലം അയത്തിൽ സ്വദേശി, പുത്തൻവിള വീട്ടിൽ നമീം എന്ന നജുമുദ്ധീനെയാണ് ശക്തികുളങ്ങര പൊലീസ് (Shakthikulangara Police) പിടികൂടിയത്. കഴിഞ്ഞ ഒരാഴ്‌ച കാലമായി കൊല്ലത്തെ വള്ളികീഴ് ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളനാണ് നമീം. വള്ളികീഴിലുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും, മെഴുകുതിരി കമ്പനികളിലെ പൂട്ടുകളുമാണ് ഇയാൾ തകർത്തത്. അർദ്ധരാത്രിയിൽ കയ്യിൽ കഠാരയുമായി നടന്നു വന്ന് ക്ഷേത്ര മതിൽ അനായാസം എടുത്ത് ചാടുന്ന നമീമിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരുമുല്ലാവാരത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടിയത്. ഇതോടെ ജനങ്ങളുടെ ഒരാഴ്‌ച നീണ്ടുനിന്ന ഭീതിക്ക് വിരാമമായി. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിന്‍റെയും, ശക്തികുളങ്ങര എസ് എച്ച് ഒ അനൂപ് എ, സബ് ഇൻസ്പെക്‌ടർ ഐ വി ആശ, സി പി ഒ അബൂ താഹിർ എന്നിവരുടെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി നമീമിനെ റിമാന്‍റ് ചെയ്‌തു.