'മിന്നൽ മുരളിയെ ഭയന്ന ഹനുമാൻ' ; ഇത് തികച്ചും വ്യത്യസ്‌തം, 12ന് തിയേറ്ററുകളിലേക്ക് - ഹനുമാന്‍ ചിത്രം റിലീസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 8, 2024, 3:41 PM IST

എറണാകുളം : പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങിയ പുതിയ ചിത്രം 'ഹനുമാന്‍' ജനുവരി 12ന് തിയേറ്ററുകളിലെത്തും. തെലുഗു ചിത്രങ്ങളായ കല്‍ക്കി, സോംബി റെഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് വര്‍മ്മ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹനുമാന്‍'. സോമ്പി റെഡിയില്‍ നായക വേഷമണിഞ്ഞ തേജ സജ്ജ തന്നെയാണ് ഹനുമാനിലും മുഖ്യ കഥാപാത്രമായെത്തുന്നത് (Telugu Movie Hanuman Release). അമൃത അയ്യര്‍ നായികയാകുന്ന ചിത്രത്തില്‍ വരലക്ഷ്‌മി, ശരത്‌ കുമാര്‍, വിനയ്‌റോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് സംവദിക്കാന്‍ നായകന്‍ തേജ സജ്ജയും നിര്‍മാതാവ് ചൈതന്യ റെഡ്ഡിയും ഇന്ന് (ജനുവരി 8) എറണാകുളത്ത് എത്തിയിരുന്നു. തന്‍റെ മുന്‍ ചിത്രങ്ങള്‍ക്ക് മലയാളികള്‍ ഒടിടിയിലൂടെ നല്‍കിയ സ്വീകരണം ഹൃദ്യമാണെന്ന് തേജ സജ്ജ പറഞ്ഞു. സാധാരണക്കാരനായ ഒരു യുവാവിന് ഹനുമാന്‍റെ അനുഗ്രഹം ലഭിക്കുന്നതിലൂടെ സൂപ്പര്‍ ഹീറോ പരിവേഷം ലഭിക്കുന്നതാണ് ചിത്രത്തിന്‍റെ കഥാതന്തു. 6 മുതൽ 60 വയസ് വരെയുള്ള പ്രേക്ഷകരെ ഒരുപോലെ സംതൃപ്‌തിപ്പെടുത്തുന്ന കാഴ്‌ചാനുഭവം തന്നെയാകും ചിത്രം. രണ്ടര വർഷത്തെ അതികഠിനമായ കഷ്‌ടപ്പാടിലൂടെ സാധ്യമായ ചിത്രം കൂടിയാണിത്. കേരളത്തോളം മലയാള സിനിമയോടും തനിക്ക് ബഹുമാനമാണ് (Prasanth Varma New Movie). ദുൽഖർ സൽമാൻ ഇപ്പോൾ തെലുഗു ഇൻഡസ്ട്രിയുടെ കൂടി ഭാഗമാണ്. അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനാണ് താൻ (Actor Teja Sajja). ഹനുമാന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങുന്ന സമയത്താണ് മിന്നൽ മുരളി എന്ന ചിത്രത്തിന്‍റെ വരവ്. സൂപ്പർ ഹീറോ ആശയത്തിൽ എത്തിയ മിന്നൽ മുരളി സത്യത്തിൽ ഞങ്ങളെ ഭയപ്പെടുത്തി. പിന്നീട് മിന്നൽ മുരളി കാണുന്നത് വരെ ആശയപരമായ സാമ്യത എന്തെങ്കിലുമുണ്ടോ എന്നുള്ള ഭയം തങ്ങളെ അലട്ടിയിരുന്നു. എന്നാല്‍ ഹനുമാൻ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ആശയത്തിലൂടെ മികച്ച മേക്കിങ്ങിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമെന്ന് തേജ സജ്ജ പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.