തെലങ്കാന തെരഞ്ഞെടുപ്പ് : വോട്ടുരേഖപ്പെടുത്തി അല്ലു അര്‍ജുനും ജൂനിയര്‍ എന്‍ടിആറും ചിരഞ്ജീവിയും - ചിരഞ്ജീവി തെലങ്കാന തെരഞ്ഞെടുപ്പ് വോട്ട് ചെയ്‌തു
🎬 Watch Now: Feature Video


Published : Nov 30, 2023, 12:56 PM IST
|Updated : Nov 30, 2023, 2:42 PM IST
ഹൈദരാബാദ് : കോണ്‍ഗ്രസും ബിആര്‍എസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് സിനിമ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും. ജൂനിയർ എൻടിആർ, അല്ലു അർജുൻ, ചിരഞ്ജീവി, സംവിധായകൻ, രാജമൗലി, സുമന്ത്, വെങ്കിടേഷ്, റാണ ദഗുബാട്ടി, സംഗീത സംവിധായകൻ കീരവാണി തുടങ്ങിയവർ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ജൂബിലി ഹിൽസിലെ ഒബുൾ റെഡ്ഡി സ്‌കൂളിലാണ് ജൂനിയർ എൻടിആർ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ലക്ഷ്‌മി പ്രണതിക്കും അമ്മ ശാലിനിക്കും ഒപ്പമാണ് താരം വന്നത്. ബിഎസ്എൻഎൽ കേന്ദ്രത്തിലെ പോളിങ് ബൂത്തിലാണ് അല്ലു അർജുൻ വോട്ട് രേഖപ്പെടുത്തിയത്. ചിരഞ്ജീവിയും നടൻ സുമന്തും ജൂബിലി ഹിൽസ് ക്ലബ്ബിൽ വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പമെത്തിയാണ് ചിരഞ്ജീവി ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കാളിയായത്. നടൻ വെങ്കിടേഷ് മണികൊണ്ടയിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. സംഗീത സംവിധായകൻ കീരവാണിയും കുടുംബവും ജൂബിലി ഹിൽസ് പബ്ലിക് സ്‌കൂളിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു. സംവിധായകരായ രാജമൗലി ഷേക്പേട്ടിലും രാഘവേന്ദ്ര റാവു ഫിലിംനഗർ ക്ലബ്ബിലും എത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. നടൻമാരായ നാഗാർജുനയും നാഗ ചൈതന്യയും ജൂബിലി ഹിൽസിലെ സർക്കാർ വർക്കിങ് വിമൻസ് ഹോസ്റ്റലിലെ പോളിങ് ബൂത്തിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. നടൻ റാണ ദഗ്ഗുപതി ഫിലിം നഗർ ക്ലബ്ബിൽ വോട്ട് രേഖപ്പെടുത്തി.