'തൃശൂർ തന്നാൽ പോര കേരളവും തരണം, പറ്റുന്നില്ലെങ്കിൽ അടി തന്നു പറഞ്ഞയയ്‌ക്കണം'; സുരേഷ് ഗോപി - അഞ്ച് വർഷത്തേക്ക് അവസരം തരണമെന്ന് സുരേഷ് ഗോപി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/13-11-2023/640-480-20010024-thumbnail-16x9-suresh-gopi.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 13, 2023, 7:20 AM IST
തൃശൂർ : തൃശൂരിന് പിന്നാലെ കേരളവും ചോദിച്ച് സുരേഷ് ഗോപി. ഒരു അഞ്ച് വർഷത്തേക്ക് അവസരം തരണം. തൃശൂർ തന്നാൽ പോര കേരളവും തരണം. ആ അഞ്ച് വർഷം കൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ നല്ല അടിയും തന്നു പറഞ്ഞയച്ചോളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന (Suresh Gopi about give kerala and thrissur for five years). തൃശൂർ നടുവിലാളിൽ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി നടത്തിയ 'എസ് ജി കോഫി ടൈംസ്' എന്ന പരിപാടിയിലായിരുന്നു പരാമർശം. ഇതുപോലെ അഞ്ച് വർഷം ചോദിച്ചു അധികാരത്തിൽ കയറിയ ആളെ പിന്നീട് വീണ്ടും അധികാരത്തിൽ കയറ്റിയ പശ്ചാത്തലത്തിലാണ് അഭ്യർഥനയെന്നും കേന്ദ്ര ഭരണം കയ്യിലിരിക്കുമ്പോൾ തന്നെ കേരളവും ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം തന്‍റെ അച്ഛൻ സിനിമയിൽ നിന്ന് കഷ്‌ടപ്പെട്ട് സമ്പാദിച്ചതൊക്കെ അനുഭവിക്കാൻ ഏറ്റവും കൂടുതൽ ഭാഗ്യം ലഭിച്ചത് ഇവിടെയുളള ജനങ്ങൾക്കാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പറഞ്ഞു. തന്‍റെ അച്ഛനെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ സഹായ മനോഭാവത്തെയും വ്യക്തിത്വത്തെയും ഇവിടത്തെ ജനങ്ങൾ തിരിച്ചറിയുന്നില്ലെന്നും അച്ഛന്‍റെ രാഷ്‌ട്രീയ ബോധ്യത്തോട് ഇവിടുത്തെ ജനങ്ങൾ മുഖം തിരിക്കുന്നെന്നും ഗോകുൽ അഭിപ്രായപ്പെട്ടു.