പടന്നയില്‍ തെരുവ് നായ ആക്രമണം; ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് - കാസര്‍കോട് തെരുവ് നായ
🎬 Watch Now: Feature Video
Published : Jan 17, 2024, 4:28 PM IST
കാസര്‍കോട്: പടന്നയില്‍ തെരുവ് നായ ആക്രമണം. ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്. വടക്കേപ്പുറം സ്വദേശികളായ സുലൈമാന്‍ ഫെബിന ദമ്പതികളുടെ മകന്‍ ബഷീര്‍, എ.വി മിസിരിയ (48), കാന്തിലോട്ട് സ്വദേശി രതീഷിന്‍റെ മകന്‍ ഗാന്ധര്‍വ്വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത് (Stray Dog Attack In Kasaragod). ആക്രമണത്തില്‍ പരിക്കേറ്റ ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് (Dog Attack In Padanna). വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെയാണ് ഒന്നര വയസുകാരന് നേരെ തെരുവ് നായ ആക്രമണമുണ്ടായത്. പടന്നയിലെ വിവിധ മേഖലകളില്‍ ഏതാനും ദിവസങ്ങളായി തെരുവ് നായ ആക്രമണം വര്‍ധിച്ച് വരികയാണ്. പടന്ന ടൗണില്‍ അടുത്തിടെയുണ്ടായ തെരുവ് നായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ തൃശൂരിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരന് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. തൃശൂര്‍ പാവറട്ടി പെരിങ്ങാടാണ് സംഭവം. പെരിയങ്ങോട്ട സ്വദേശിയായ വിഷ്‌ണു, ലക്ഷ്‌മി ദമ്പതികളുടെ മകനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെ നേരെ നായ പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരെത്തിയതോടെ നായ വീട്ടുമുറ്റത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്‌തു.