ഇടതു സര്‍ക്കാരിന്‍റെ അന്ത്യയാത്ര; നവകേരള യാത്രയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
🎬 Watch Now: Feature Video
Published : Nov 16, 2023, 4:27 PM IST
പത്തനംതിട്ട:സർക്കാരിന്‍റെ നവകേരള യാത്രയ്ക്ക് എതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.സാധാരണ കെഎസ്ആര്‍ടിസി ബസുകൾ അലങ്കരിച്ചു കൊണ്ടുപോകുന്നത് അന്ത്യയാത്രയ്ക്കാണെന്നും നവകേരള യാത്ര കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അന്ത്യയാത്ര ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
ലോകത്ത് അവശേഷിക്കുന്ന അവസാന കമ്മ്യുണിസ്റ്റ് സർക്കാരാണ് പിണറായി വിജയൻ സർക്കാർ. ആ സർക്കാരിന്‍റെ അന്ത്യ യാത്രയാണ് നടക്കാൻ പോകുന്നത്. പന്തളത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
മുഖ്യമന്ത്രിയും മന്ത്രിമാരും കോടികള്‍ ചെലവഴിച്ച് നടത്തുന്ന യാത്ര ഉദ്യോഗസ്ഥരെ ഉപയോഗിച്ചു വരുന്ന തിരഞ്ഞെടുപ്പിന് പണം പിരിക്കാനുള്ള അടവാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ഓരോ നിയമസഭ മണ്ഡലത്തിലും മൂന്നും നാലും കോടി വരെ പിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏത് നിലയ്ക്ക് നോക്കിയാലും നവകേരള യാത്ര ഒരു പാഴ് യാത്രയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ട് തന്നെ യാത്രയില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നാണ് പറയാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രയിൽ നെല്‍കര്‍ഷകര്‍ക്ക് വിറ്റനെല്ലിന്റെ കുടിശ്ശിക കൊടുക്കാത്തത് എന്തുകൊണ്ടാണ്, തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം മുടങ്ങിയത് എന്തുകൊണ്ടാണ്, ഉച്ചക്കഞ്ഞി മുടങ്ങുന്നത് എന്തുകൊണ്ടാണ്, അംഗന്‍വാടികളിലെ പോഷന്‍ അഭിയാന്‍ മുടങ്ങുന്നത് എന്തുകൊണ്ടാണ്, ഉൾപ്പെടെ കുറേ ചോദ്യങ്ങൾക്ക് ജനങ്ങളോട് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു