Sri Sri Ravi Shankar Speech At World Culture Festival 'എല്ലാവരുടെയും മുഖത്ത് പുഞ്ചിരി പടര്‍ത്താം'; ദി ആര്‍ട്‌ ഓഫ് ലിവിങ് വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്‌റ്റിവലില്‍ ശ്രീ ശ്രീ രവി ശങ്കര്‍ - ഐക്കോണിക് നാഷണല്‍ മാള്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 30, 2023, 10:42 PM IST

വാഷിങ്‌ടണ്‍ ഡിസി: ദി ആര്‍ട്‌ ഓഫ് ലിവിങ് വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്‌റ്റിവല്‍ (The Art of Living’s World Culture Festival) വാഷിങ്ടണ്‍ ഡിസിയിലെ ഐക്കോണിക് നാഷണല്‍ മാളില്‍ (Iconic national mall) വച്ച് സംഘടിപ്പിച്ചു. 180 രാജ്യങ്ങളില്‍ നിന്നായി ഒരു ദശലക്ഷത്തിലധികം ആളുകളാണ് ആദ്യ ദിനത്തില്‍ പരിപാടിയില്‍ പങ്കെടുത്തത്. നമ്മുടെ വൈവിധ്യത്തെ ആഘോഷമാക്കുന്ന നിമിഷം വളരെയധികം മനോഹരമാണെന്ന് ദി ആര്‍ട്‌ ഓഫ് ലിവിങിന്‍റെ സ്ഥാപകന്‍ ശ്രീ ശ്രീ രവി ശങ്കര്‍ (Sri Sri Ravi Shankar) പറഞ്ഞു. നമ്മുടെ ഭൂമി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. നമ്മുടെ മാനുഷിക മൂല്യങ്ങള്‍ക്ക് അന്തര്‍ലീനമായ ഒരു ഐക്യമുണ്ട്. ഈ അവസരത്തില്‍ സമൂഹത്തില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതിന് നമുക്ക് പ്രതിജ്ഞാബദ്ധരാകാം. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി പടര്‍ത്താമെന്ന് അദ്ദേഹം പറഞ്ഞു. നമ്മെ എല്ലാ നിര്‍മിച്ചിരിക്കുന്നത് മനുഷ്യത്വം എന്ന മൂല്യത്താലാണ്. ജ്ഞാനത്തിന്‍റെ പിന്തുണയില്ലെങ്കില്‍ ഒരു ആഘോഷത്തിനും ആഴം ലഭിക്കുകയില്ല. ആ ജ്ഞാനം നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. നാമെല്ലാവരും തുല്യരാണെന്നും നാമെല്ലാവരും ഒന്നാണെന്നും തിരിച്ചറിയുന്നതുമാണ്. ജ്ഞാനം. നാമെല്ലാവരും ലോകം എന്ന കുടുംബത്തില്‍പെട്ടവരാണ്. നമുക്ക് നമ്മുടെ ജീവിതം ആഘോഷിക്കാം. വെല്ലുവിളികളെ പ്രായോഗികമായി നേരിടാം. വരും തലമുറ നല്ലൊരു ഭാവി സ്വപ്‌നം കാണട്ടെ ശ്രീ ശ്രീ രവി ശങ്കര്‍ പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.