ശിശുദിനത്തില്‍ ഗാസയിലെ കുട്ടികൾക്ക് ഐക്യദാർഢ്യം; റാലി നടത്തി തിരുവാലി എറിയാട് സ്‌കൂളിലെ വിദ്യാർഥികൾ - ഫ്രീ ഗാസ സ്ക്വയർ
🎬 Watch Now: Feature Video
Published : Nov 15, 2023, 7:05 AM IST
മലപ്പുറം : ശിശുദിനത്തോടൊനുബന്ധിച്ച് ഗാസയിലെ കുട്ടികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് തിരുവാലി എറിയാട് എ യു പി സ്‌കൂളിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. റാലിയുടെ ഭാഗമായി വിദ്യാർഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ ഫ്രീ ഗാസ സ്ക്വയർ തീർത്തു (Solidarity for children of Gaza). പരിപാടിക്ക് പ്രധാനധ്യാപകൻ എന്‍ അബൂബക്കർ നേതൃത്വം നൽകി. ദിനാചരണ കൺവീനർ ടി പി ബഷീർ ഫലസ്‌തീൻ ഐക്യദാർഢ്യ പ്രസംഗവും അധ്യാപിക പി ഷെറീന ശിശുദിന സന്ദേശവും നൽകി വി നജീബ്, കെ ശിഫ, കെ ഹനീഫ, പിഎം ഫൈസൽ, എം ഷാഹിദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. അതേസമയം കോൺഗ്രസിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി തന്നാലും ഇല്ലെങ്കിലും നവംബര്‍ 23 ന് തന്നെ നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വ്യക്തമാക്കി. വിരട്ടി മാറ്റാൻ നോക്കേണ്ടെന്നും അനുമതി നൽകാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കുറ്റപ്പെടുത്തി. ശശി തരൂർ അടക്കമുള്ള എല്ലാ നേതാക്കന്മാരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.