കശ്‌മീരിലെ കനത്ത മഞ്ഞുവീഴ്‌ചയിൽ ഒറ്റപ്പെട്ട് താഴ്‌വാരം - ശൈത്യകാലം കശ്‌മീർ
🎬 Watch Now: Feature Video
കശ്‌മീർ താഴ്‌വരയിൽ വീണ്ടും മഞ്ഞുവീഴ്‌ച. ശ്രീനഗർ-ജമ്മു ഹൈവേ അടച്ചതിന് പുറമെ വിദൂര പ്രദേശങ്ങളിലേക്കുള്ള റോഡുകളും മഞ്ഞുവീഴ്‌ചയെ തുടർന്ന് അടച്ചു. ഡിസംബർ 21ന് ആരംഭിച്ച കഠിന ശൈത്യകാലമായ 'ചില്ലൈ കലൻ' (Chillai Kalan) ആണ് താഴ്‌വര സാക്ഷ്യം വഹിക്കുന്നത്. ഇന്ന് വൈകുന്നേരത്തിനും നാളെ രാവിലെയ്‌ക്കും ഇടയിൽ ജമ്മു കശ്‌മീരിൽ മിതമായതോ കനത്തതോ ആയ മഴയോ മഞ്ഞോ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉയർന്ന പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്‌ച ഗതാഗതത്തെ തടസ്സപ്പെടുത്തി.
Last Updated : Feb 3, 2023, 8:39 PM IST